Times Kerala

നീരജ് മാധവിന് പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് താരം

 
നീരജ് മാധവിന് പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് താരം

മലയാളത്തിലെ പ്രിയതാരം നീരജ് മാധവിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് പിറന്നു. താരം തന്നെയാണ് സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചത്. ദീപ്തിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് തങ്ങൾക്കു പെൺകുഞ്ഞ് പിറന്നുവെന്ന കാര്യം നീരജ് അറിയിച്ചത്. ചലച്ചിത്രമേഖലയിൽ നിന്നും പുറത്തുമായി നിരവധിപേർ ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നീരജിന്റേയും ദീപ്തിയുടെയും വിവാഹം.

 

View this post on Instagram

 

A post shared by Neeraj Madhav / NJ (@neeraj_madhav)

ബഡ്ഡി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നീരജ്, കുഞ്ഞിരാമായണം, ദൃശ്യം, വടക്കൻ സെൽഫി തുടങ്ങി നിരവധി സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. തിരക്കഥ ഒരുക്കിയും, നൃത്ത സംവിധായകനായും റാപ്പ് ഗാനങ്ങളൊരുക്കിയും നീരജ് കൂടുതൽ മേഖലയിൽ ചുവടു വെച്ചിട്ടുണ്ട്.

Related Topics

Share this story