Times Kerala

രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

 
രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ സ്വദേശി ശെന്തില്‍കുമാര്‍ (21), മുണ്ടായ സ്വദേശി വിപിന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.ഡാന്‍സാഫ് സ്‌ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പ്രതികളെ പിടികൂടി.കഴിഞ്ഞദിവസം രാത്രി പുതുശ്ശേരി നാഷണല്‍ ഹൈവേയില്‍ ഐ.ടി.ഐയ്ക്കു സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്.ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് രണ്ടുലക്ഷം രൂപ വില വരും. ഷൊര്‍ണൂര്‍ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പറഞ്ഞു.

Related Topics

Share this story