Times Kerala

വാഹനാപകടം; റിട്ട. അധ്യാപകന്‍ മരിച്ചു

 
വാഹനാപകടം; റിട്ട. അധ്യാപകന്‍ മരിച്ചു

കണ്ണൂര്‍: പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന്‍ വാഹനമിടിച്ച്‌​ മരിച്ചു. മയ്യില്‍ ചെക്യാട്ട്​ കാവിന്​ മുന്‍വശത്ത്​ താമസിക്കുന്ന യു. ബാലകൃഷ്ണന്‍ മാസ്റ്ററാണ്​ (70) മരിച്ചത്​. സാമൂഹിക സാംസ്കാരിക രാഷ്​ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം . കൂടാതെ സി.പി.എം എ.കെ.ജി നഗര്‍ ബ്രാഞ്ചംഗവും കെ.എസ്.എസ്​.പിയു ഇരിക്കൂര്‍ ബ്ലോക്ക് ട്രഷററുമാണ്.
മയ്യില്‍ എസ്​.ബി.ഐ ബാങ്കിന്​ സമീപത്തെ പെ​ട്രോള്‍ പമ്ബിനടുത്താണ്​ അപകടം ഉണ്ടായത് . ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചിന്​ മയ്യില്‍ ഭാഗത്തുനിന്ന്​ കണ്ണൂര്‍ ഭാഗത്തേക്ക്​ വന്ന കാറാണ്​ ഇടിച്ചത്​. എന്നാൽ ഇടിച്ചിട്ട ശേഷം കാർ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവത്തിൽ വാഹനത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി മയ്യില്‍ പൊലീസ്​ അറിയിച്ചു.

Related Topics

Share this story