Times Kerala

ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ അക്ഷയ് കുമാര്‍, നടി ദീപിക പദുകോണ്‍

 
ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ അക്ഷയ് കുമാര്‍, നടി ദീപിക പദുകോണ്‍

2021 ലെ ദാദാസാഹിബ് ഫാൽകെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ്കുമാറിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ഛപ്പക്കിലെ അഭിനയമികവിലൂടെ മികച്ച നടിയായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു.

തൻഹാജി ആണ് മികച്ച ചിത്രം. “ലുഡോ” എന്ന ചിത്രം ഒരുക്കി അനുരാഗ് ബസു മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. നിരൂപകരുടെ പ്രത്യേക പരാമർശത്തിൽ മികച്ച നടനുള്ള പുരസ്‌കാരം അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന് ലഭിച്ചു. ദില്‍ ബേച്ചാരെ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. നെറ്റ്ഫ്‌ലിക്‌സിലെ ‘ഗില്‍റ്റി’ എന്ന ചിത്രത്തിലെ അഭിനയത്തിന് കിയാര അഡ്വാനിക്കാണ് മികച്ച നടിക്കുള്ള നിരൂപക പുരസ്‌കാരം.

 

വിക്രാന്ത് മാസി(മികച്ച സഹനടൻ,ഛപ്പക്ക്), രാധിക മദൻ(മികച്ച സഹനടി). വെബ് സീരിസിലെ മികച്ച നടനും നടിയുമായി ബോബി ഡിയോളിനെയും സുഷ്മിത സെന്നിനെയും തിരഞ്ഞെടുത്തു. സീ ടിവിയിലെ “കുണ്ഡലി ഭാഗ്യ” യാണ് മികച്ച ടെലിവിഷൻ സീരിയൽ. ടെലിവിഷൻ സീരിയൽ മേഖലയിൽ മികച്ച നടനുള്ള  പുരസ്‌കാരം ധീരജ് ധൂപറിനും, നടിയ്ക്കുള്ള പുരസ്‌കാരം സുരഭി ചന്ദനയ്ക്കും ലഭിച്ചു. സിനിമ, വെബ് സീരീസ്, ടെലിവിഷൻ,സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങൾക്കും താരങ്ങൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചു.

Related Topics

Share this story