Times Kerala

കർണാടകയിലെ ചിക്കബെല്ലപുരയിൽ ജെലാറ്റിൻ സ്‌ഫോടനം; ആറു മരണം

 
കർണാടകയിലെ ചിക്കബെല്ലപുരയിൽ ജെലാറ്റിൻ സ്‌ഫോടനം; ആറു മരണം

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലപുരയിൽ ജെലാറ്റിൻ സ്‌ഫോടനത്തിൽ അറ്‌ പേർ മരിച്ചു. അപകടത്തിൽ മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്കേറ്റു‌. ഹിരേണഗവേലിയിലുള്ള ക്വാറിയിലാണ്‌ സംഭവം ഉണ്ടായത്. ലോറിയിൽ ജലാറ്റിൻ എത്തിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്‌. ലോറി ഡ്രൈവർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ്‌ അപകടം നടന്നത്‌. ബിജെപി നേതാക്കളായ നാഗേശ്വര റെഡ്ഡി, രാഗവേന്ദ്ര റെഡ്ഡി,ശിവ റെഡ്ഡി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്‌ ക്വാറി. ആരോഗ്യ മന്ത്രി സുധാകറും ജില്ലാ ഭരണകൂടവും സംഭവ സ്ഥലം സന്ദർശിച്ചു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

Related Topics

Share this story