Times Kerala

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്ക് കോവിഡ്

 
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്ക് കോവിഡ്

റിയാദ്​: സൗദിയിൽ കോവിഡ് ​ ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്​. കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്കാണ്​ പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്​. കോവിഡ് രോഗബാധിതരിൽ 318 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ മരിച്ചു.

ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375333 ആയി ഉയർന്നു. ഇതിൽ 366412 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6466 ആയി ഉയർന്നു. 2455 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു.

Related Topics

Share this story