Times Kerala

തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ചു; കെഎസ്‌ആര്‍ടിസി ജീവനക്കാരന് ദാരുണാന്ത്യം

 
തിരുവനന്തപുരത്ത്  സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ചു; കെഎസ്‌ആര്‍ടിസി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാരന് ദാരുണാന്ത്യം. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്നു വിളിക്കുന്ന എസ്. അനില്‍കുമാര്‍(45) ആണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയേടെയാണ് വേങ്ങോട് സൊസൈറ്റി ജംഗ്ഷന് സമീപം വച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.കെഎസ്‌ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. പതിനാറാം മൈലിലെ പെട്രോള്‍ പമ്ബില്‍ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്. റോഡില്‍ തെറിച്ചു വീണ അനില്‍കുമാറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.

Related Topics

Share this story