Times Kerala

കണ്ണൂർ മുണ്ടാന്നൂരിൽ ശക്തമായ കാറ്റു മഴയും; മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം

 
കണ്ണൂർ മുണ്ടാന്നൂരിൽ ശക്തമായ കാറ്റു മഴയും; മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം

കണ്ണൂർ: കണ്ണൂർ ഉളിക്കൽ മുണ്ടാന്നൂരിൽ ശക്തമായ കാറ്റും മഴയും. വ്യാപക നാശ നഷ്ടമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. പലയിടത്തും വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നാലു വീടുകൾക്ക് ഭാഗികമായി നാശനഷ്ടവും ഉണ്ടായി.

ഇന്നലെ വൈകിട്ടാണ് മേഖലയിൽ ശക്തമായ കാറ്റും മഴയുമുണ്ടായത്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിക്കുകയായിരുന്നു. പലസ്ഥലങ്ങളിലും വൈദ്യുത പോസ്റ്റുകൾ ഇടിഞ്ഞു വീണ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. നടുറോഡുകളിലും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ നിരവധി വാഹനങ്ങൾക്കും കേടുപാട് ഉണ്ട് .

Related Topics

Share this story