Times Kerala

എംഎല്‍എ കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ല ; മുസ്ലിം ലീഗ്

 
എംഎല്‍എ കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ല ; മുസ്ലിം ലീഗ്

തിരുവനന്തപുരം :  തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്.

കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്താണ്  ചര്‍ച്ച നടത്തിയതെന്നും  അദ്ദേഹം  അറിയിച്ചു .

 ചര്‍ച്ചയില്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടന്നായിരുന്നു കാരാട്ട് റസാഖിന്റെ വാദം. എന്നാൽ ലീഗിലേക്ക് തിരികെയില്ലന്ന് അദ്ദേഹം  വ്യക്‌തമാക്കി .

എന്നാല്‍ ഇദേഹവുമായി ഒരു  വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു .

Related Topics

Share this story