Times Kerala

ഐ.പി.എല്‍ 2021; താരലേലത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി

 
ഐ.പി.എല്‍ 2021; താരലേലത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി

ചെന്നൈ: ഐ.പി.എല്‍ 2021 നെ വളരെ ആവേശത്തോടെയാണ് ഏവരും കാത്തിരിക്കുന്നത്. ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായിട്ടുള്ള താരലേലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് ചെന്നൈയിൽ വെച്ച് നടക്കും. ഇന്ന് നടക്കുന്ന താരലേലത്തിൽ 164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണ് പങ്കെടുക്കുന്നത്. ഇതിൽനിന്നും 61 താരങ്ങളെയാണ് 8 ടീമുകളിലായി തിരഞ്ഞെടുക്കാൻ സാധിക്കുക. അടിസ്ഥാന വിലയായ രണ്ടു കോടിയുമായി ഹര്‍ഭജന്‍ സിംഗും കേദാര്‍ ജാദവും ഉൾപ്പെടെ സ്റ്റീവ് സ്മിത്ത്, മോയിന്‍ അലി, ഗ്ലെന്‍ മാക്സ്വെല്‍, ഷാക്കിബ് അല്‍ ഹസന്‍, കോളിന്‍ ഇന്‍ഗ്രാം, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയി, മാര്‍ക്ക് വുഡ് തുടങ്ങിയ താരങ്ങളാണുളളത്.

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ തുക കൈവശമുള്ളത് കിങ്‌സ് ഇലവൻ പഞ്ചാബിനാണ്, താരങ്ങൾക്കായി 53.2 കോടി രൂപ ഇവർക്ക് ചിലവാക്കാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും, സൺ റൈസേഴ്സ് ഹൈദരാബാദിനും ഏറ്റവും കുറവായ 10.75 കോടി രൂപ മാത്രമേ ചിലവഴിക്കാൻ സാധിക്കൂ. ചെന്നൈ സൂപ്പർ കിങ്‌സ് (19.9 കോടി), ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്( 35.4 കോടി), രാജസ്ഥാന്‍ റോയല്‍സ് (37.85 കോടി), മുംബൈ ഇന്ത്യന്‍സ്(15.35 കോടി), ഡല്‍ഹി ക്യാപിറ്റല്‍സ്( 13.4 കോടി) എന്നിങ്ങനെയാണ് ബാക്കി ടീമുകൾക്ക് ചിലവഴിക്കാൻ സാധിക്കുന്ന തുക.

 

Related Topics

Share this story