Times Kerala

വാലന്റൈൻസ്​ ദിനത്തിൽ ഒപ്പം വരാൻ വിസമ്മതിച്ചു, രണ്ടു മക്കളുടെ അമ്മ കൂടിയായ മുൻ കാമുകിയെ തട്ടിക്കൊണ്ടു പോയി 20കാരൻ; അറസ്റ്റ്

 
വാലന്റൈൻസ്​ ദിനത്തിൽ ഒപ്പം വരാൻ വിസമ്മതിച്ചു, രണ്ടു മക്കളുടെ അമ്മ കൂടിയായ മുൻ കാമുകിയെ തട്ടിക്കൊണ്ടു പോയി 20കാരൻ; അറസ്റ്റ്

അരിസോണ: വാലന്റൈൻസ് ദിനത്തിൽ യാത്രപോകാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ. യു.എസിലെ അരിസോണയിലാണ്​ സംഭവം. ഇസായ്​ കസ്​പാർഡ് എന്ന യുവാവാണ് അറസ്റ്റിലായത്​. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന്​ തനിക്കൊപ്പം വരൻ യുവാവ് നിർബന്ധിച്ചെങ്കിലും യുവതി വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ്​ യുവാവ് മുൻ കാമുകിയായ യുവതിയെ തട്ടിക്കൊണ്ടു പോയത്. രണ്ടു കുട്ടികളുടെ മാതാവ് കൂടിയാണ് അക്രമത്തിന് ഇരയായ യുവതി. ഫെബ്രുവരി 10ന്​ യുവതിയെ ആക്രമിച്ചതിന്‍റെ പേരിൽ യുവാവ് അറസ്റ്റിലായിരുന്നു. പൊലീസ്​ പിന്നീട്​ ഇയാളെ വിട്ടയച്ചു. തുടർന്ന് യുവതിയുടെ വീട്ടിൽ വീണ്ടും എത്തിയ യുവാവ്​ പ്രണയ​ ദിനത്തിൽ പു​റ​ത്തുപോകാൻ ആദ്യം അഭ്യർഥിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചോടെ മർദ്ദിക്കുകയുംബലം പ്രയോഗിച്ചു കാറിൽ കയറ്റികൊണ്ടുപോകുകയും ചെയ്​തു. തുടർന്ന്​ അയൽവാസികൾ ​പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.
പിടിയിലായ യുവാവ്​ ഇപ്പോൾ ജയിലിലാണ്​.

Related Topics

Share this story