Times Kerala

ഒരു രാത്രി ചിലവിടാൻ വേണ്ടത് രണ്ടു ലക്ഷത്തോളം, ഈ പറുദീസയിൽ നിങ്ങൾക്കെല്ലാം മറന്നുല്ലസിക്കാം.!!

 
ഒരു രാത്രി ചിലവിടാൻ വേണ്ടത് രണ്ടു ലക്ഷത്തോളം, ഈ പറുദീസയിൽ നിങ്ങൾക്കെല്ലാം മറന്നുല്ലസിക്കാം.!!

ചിന്തിക്കാവുന്നതിനുമപ്പുറം മറ്റേതോ ഒരു ലോകത്തെത്തിയ പ്രതീതി സമ്മാനിക്കുന്ന സുഖവാസകേന്ദ്രമാണ് കരീബിയൻ കടലിലുള്ള സെയിന്റ് ലൂസിയ ദ്വീപിലെ ജെയ്‌ഡ്‌ മൗണ്ടെയ്ൻ റിസോർട്ട്. ഒഒരു രാത്രി ചിലവിടാൻ വേണ്ടത് രണ്ടു ലക്ഷത്തോളം, ഈ പറുദീസയിൽ നിങ്ങൾക്കെല്ലാം മറന്നുല്ലസിക്കാം.!!രു മലഞ്ചെരുവിൽ കൊത്തിയെടുത്ത ഈ ആഡംബര വിശ്രമകേന്ദ്രം, ഒരു റിസോർട്ടിന്റെ പരമ്പരാഗത രൂപഘടനയിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അതിവിശാലമായ പ്രകൃതിയോടിണങ്ങും വിധം രൂപകൽപ്പന ചെയ്ത 29 മുറികളാണ് ഇവിടെയുള്ളത്. ഒരു രാത്രി ചിലവിടാൻ വേണ്ടത് രണ്ടു ലക്ഷത്തോളം, ഈ പറുദീസയിൽ നിങ്ങൾക്കെല്ലാം മറന്നുല്ലസിക്കാം.!!ഓരോ മുറിക്കും അരികുകളില്ലാത്ത സ്വകാര്യ നീന്തൽ കുളങ്ങളുണ്ട്. ഇവ തൊട്ടടുത്തുകിടക്കുന്ന കരീബിയൻ കടലിനോടു ചേർന്നുകിടക്കുകയാണോ എന്ന് തോന്നിപ്പോകും. അണുവിമുക്തമാക്കപ്പെട്ട വെള്ളമാണ് കുളങ്ങളിൽ ഉപയോഗിക്കുന്നത്.ഒരു രാത്രി ചിലവിടാൻ വേണ്ടത് രണ്ടു ലക്ഷത്തോളം, ഈ പറുദീസയിൽ നിങ്ങൾക്കെല്ലാം മറന്നുല്ലസിക്കാം.!! ഇവിടെ തങ്ങുന്ന ഓരോ മുറിയിലുമുള്ള അതിഥികൾക്ക്, മുഴുവൻ സമയവും സഹായത്തിനായി പ്രത്യേകം ജീവനക്കാർ തയ്യാറായിരിക്കും. ബീച്ചും അതിനു പുറകിലായുള്ള പർവ്വതങ്ങളും ചേർന്നൊരുക്കുന്ന ദൃശ്യഭംഗി ആരെയും മനംമയക്കുന്നതാണ്. ഇവിടെ ഒരു രാത്രി ചിലവിടാനായി നൽകേണ്ടത് രണ്ടു ലക്ഷത്തോളമാണ്. ഇവിടെ പക്ഷെ മുതിർന്നവർക്ക് മാത്രമേ തങ്ങാനാകൂ.

Related Topics

Share this story