Times Kerala

ശങ്കർ – രാം ചരൺ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; ചിത്രമെത്തുക മൂന്ന് ഭാഷകളിൽ

 
ശങ്കർ – രാം ചരൺ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; ചിത്രമെത്തുക മൂന്ന് ഭാഷകളിൽ

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കർ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ തെലുഗു സൂപ്പർ താരം രാം ചരൺ നായകൻ. തെലുഗ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രമെത്തുക. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ആദ്യമായാണ് ശങ്കറും രാം ചരണും ഒന്നിക്കുന്നത്. തന്റെ ട്വിറ്റർ പേജിലൂടെ രാം ചരണാണ് ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ശ്രീവെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ഷിരീഷും ചേർന്നാണ്​ സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2022 ൽ ആരംഭിക്കും. കമൽഹാസന്റെ ‘ഇന്ത്യൻ 2’ ആണ് ശങ്കറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. രാജമൗലിയുടെ ആർ.ആർ.ആറിലാണ് രാം ചരൺ ഇപ്പോൾ അഭിനയിക്കുന്നത്. മഗധീരക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ആർ ആർ ആർ.

Related Topics

Share this story