Times Kerala

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം

 

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റുമാരുടെ വിവിധ ഒഴിവുകളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 31 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. ജൂനിയര്‍ റസിഡന്റിന്റെ എട്ട് ഒഴിവുകളിലേക്ക് എം.ബി.ബി.എസ്/ബി.ഡി.എസ് യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയ്‌ക്കെത്താം. 45,000 രൂപയാണ് മാസവേതനം. സര്‍ജറിവിഭാഗം, ഒബ്സ്റ്റട്രിറ്റിക്‌സ് & ഗൈനക് വിഭാഗം, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി, അനസ്‌തേഷ്യ, ഇ.എന്‍.ടി, ഓഫ്താല്‍മോളജി വിഭാഗങ്ങളിലാണ് സീനിയര്‍ റസിഡന്റ് തസ്തികയില്‍ കൂടിക്കാഴ്ച. എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്, എം.ഡിയാണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പരിചയ സാക്ഷ്യ പത്രം എന്നിവ കൂടിക്കാഴ്ചയ്‌ക്കെത്തുമ്പോള്‍ ഹാജരാക്കണം.

Related Topics

Share this story