കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) വിവിധ എന്‍ജിനീയറിംഗ് ശാഖകളില്‍ എം.ടെക്ക്, ബി.ടെക്ക്, ഡിപ്ലോമ യോഗ്യതകള്‍ ഉള്ളവരേയും വിവിധ വിഷയങ്ങളില്‍ ബിരുദം, മാസ്റ്റര്‍ ബിരുദം എന്നിവ ഉള്ളവരെയും ആവശ്യമുണ്ട്. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പ്രോജക്ടുകളിലേക്കായിരിക്കും. ഇന്റര്‍വ്യൂ തിരുവനന്തപുരത്ത് പട്ടത്തുള്ള ശാസ്ത്രഭവനിലെ ഓഫീസില്‍ ജൂലൈ 25, 26, 27 തീയതികളില്‍ രാവിലെ ഒമ്പതുമുതല്‍ നടക്കും. അപേക്ഷകര്‍ www.natpac.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിശ്ചിത സമയത്ത് അഭിമുഖത്തിനെത്തണം.

Comments are closed.