Times Kerala

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ‘ടെനെറ്റ്’ ന്റെ ചിത്രീകരണം ഇന്ത്യയിലും

 
ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ‘ടെനെറ്റ്’ ന്റെ ചിത്രീകരണം ഇന്ത്യയിലും

ലോക പ്രശസ്‌ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ‘ടെനെറ്റ്’ന്റെ ചിത്രീകരണം ഇന്ത്യയിലും. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിൽ രാജ്യാന്തര ചാരവൃത്തിയാണ് പ്രമേയമാക്കുന്നത്. ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമ നൊലാന്റെ ആക്‌ഷൻ എപിക് സിനിമയായിരിക്കും.ഇന്ത്യൻ താരം ഡിമ്പിൾ കപാഡിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്റർസ്റ്റെല്ലാർ, ഡൺകിർക് തുടങ്ങിയ നൊലാൻ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാൻ ഹൊയ്െതമയാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ലുഡ്‌വിഗ് ഗൊരാൻസൺ ആണ് സംഗീതം.ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ൻ, ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ, എലിസബത്ത്, ഡെബിക്കി, ക്ലെമെൻ പോസി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ചിത്രം അടുത്ത വർഷം ജൂലൈ 17ന് തീയേറ്ററിൽ എത്തും

Related Topics

Share this story