Times Kerala

കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവം ; കോടതിയിൽ ഹാജരായി ഉമ്മന്‍ ചാണ്ടി

 
കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവം ; കോടതിയിൽ ഹാജരായി ഉമ്മന്‍ ചാണ്ടി

കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍  ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി.

എറണാകുളം എസിജെഎം കോടതിയിലാണ് അദ്ദേഹം   ഹാജരായത്. മെട്രോയിൽ അനധികൃത യാത്ര നടത്തിയെന്നാണ് കേസെടുത്തിരിക്കുന്നത് .

കെഎംആൽഎൽ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടി ജനകീയ യാത്ര നടത്തിയത്. രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസ്സന്‍, എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് ണ് മെട്രോയില്‍ യാത്ര ചെയ്തത് .

Related Topics

Share this story