Times Kerala

ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

 
ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിന ദിവസം തലസ്ഥാനത്ത് കർഷകർ നടത്തിയ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റാലിക്ക് അനുമതി തേടിയ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രാക്ടർ റാലിക്കിടെ പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പൊലീസും കർഷകരുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Topics

Share this story