Times Kerala

തലഭാഗം ട്രാക്കിലേക്ക് വെച്ച നിലയിൽ, റെയില്‍വേ പാളത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി ;ദുരൂഹത

 
തലഭാഗം  ട്രാക്കിലേക്ക് വെച്ച നിലയിൽ, റെയില്‍വേ പാളത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി ;ദുരൂഹത

കൊച്ചി : റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.തല ട്രാക്കിലേക്ക് വെച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്.എന്നാൽ ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലും. 12 മണിയോടെ ആളൊഴിഞ്ഞ പറമ്ബിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത് . എന്നാൽ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. സമീപത്തു നിന്നും മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്.തലഭാഗം  ട്രാക്കിലേക്ക് വെച്ച നിലയിൽ, റെയില്‍വേ പാളത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി ;ദുരൂഹത

Related Topics

Share this story