Times Kerala

കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആക്രമണം ;മൂ​ന്ന് സൈ​നി​ക​ർ​ക്ക് പരിക്കേറ്റു

 
കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആക്രമണം ;മൂ​ന്ന് സൈ​നി​ക​ർ​ക്ക് പരിക്കേറ്റു

ശ്രീ​ന​ഗ​ർ:  കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ നാല് സൈ​നി​ക​ർ​ക്ക് പരിക്കേറ്റു .കു​ൽ​ഗാ​മി​ലെ ഷാം​സി​പോ​ര​യി​ൽ ഹൈ​വേ​യി​ലാ​യി​രു​ന്നു സൈ​നി​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.സൈ​നി​ക​രു​ടെ വാ​ഹ​ന​ത്തി​ന്  നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.ഇന്ത്യൻ സൈന്യത്തിന്‍റെ റോഡ് ഓപ്പണിങ് പാർട്ടിയുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ തീവ്രവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആർമി ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Related Topics

Share this story