Times Kerala

യുവനടി അന്തരിച്ചു, മരണ കാരണം പുറത്ത് വിടാതെ അധികൃതർ

 
യുവനടി അന്തരിച്ചു, മരണ കാരണം പുറത്ത് വിടാതെ അധികൃതർ

സൗത്ത് കൊറിയൻ നടിയായ സോങ് യൂ ജുങ് (26) അന്തരിച്ചു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും പ്രമുഖ ആർട്ടിസ്റ്റ് ഏജൻസിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു. 2013 ൽ ഒരു സൗന്ദര്യ വർധക വസ്തുവിന്റെ മോഡലായിട്ടായിരുന്നു സോങ് യൂ ജുങ് രംഗത്തെത്തിയത്. തുടർന്ന് ഗോൾഡൻ റെയിൻബോ എന്ന ടിവി ഡ്രാമയിൽ വേഷമിട്ടു. തുടർന്ന് നിരവധി സീരിയലുകളിലും താരം വേഷമിട്ടിരുന്നു. മേക്ക് യുവർ വിഷ്, സ്കൂൾ 2017 എന്നിവയിൽ പ്രധാന വേഷമാണ് നടി അവതരിപ്പിച്ചത്. അവസാനം വേഷമിട്ടത് 2019 ൽ പുറത്തിറങ്ങിയ ഡിയാന മൈ നെയിം എന്ന സീരിയലാണ്.

Related Topics

Share this story