Times Kerala

കുന്നംകുളത്തെ തീപിടുത്തം; 15 ലക്ഷം രൂപയുടെ നഷടമെന്ന് പ്രാഥമിക നിഗമനം

 
കുന്നംകുളത്തെ തീപിടുത്തം; 15 ലക്ഷം രൂപയുടെ നഷടമെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂര്‍: കുന്നംകുളത്ത് ഉണ്ടായ തീ പിടുത്തത്തിൽ വൻ നഷ്ടമെന്നു റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെ യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിക്കുകയായിരുന്നു. തുടർന്ന്ഇതിനോട് ചേര്‍ന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സെന്ററിലേക്കും തീ പടര്‍ന്നു. ബൈന്‍ഡിങ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തിനശിച്ചു. നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 15 ലക്ഷം രൂപയുടെ നഷടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നികഗമനം.

Related Topics

Share this story