Times Kerala

പുഷ്കറിലെ ഏറ്റവും വലിയ ഒട്ടകമേള.!!

 
പുഷ്കറിലെ ഏറ്റവും വലിയ ഒട്ടകമേള.!!

ഏകദേശം 15000 ആളുകൾ താമസിക്കുന്ന ഒരു അമ്പല നഗരിയാണ് പുഷ്കർ . പുഷ്കർ മേളയുടെ സമയമാകുമ്പോൾ ഇത് ഏകദേശം പതിന്മടങ്ങ് വർധിക്കുകയും 50000 ത്തോളം ഒട്ടകങ്ങൾ ഒത്തുചേരുകയും ചെയ്യുന്നു . ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക ഉത്‌സവമാണ്. ആദ്യത്തെ നാല് ദിവസങ്ങളിൽ ഒട്ടകങ്ങളുടെയും കുതിരകളുടെയും വില്പനയ്ക്കാണ് പ്രാധാന്യം. അഞ്ചാമത്തെ ദിവസം മുതൽ എട്ടാമത്തെ ദിവസം വരെ പലതരം കാഴ്ചകളും സംഗീതവും, നൃത്തവും, രസകരമായ മത്സരങ്ങളും സമ്മേളിക്കുന്ന ഒരു ഉത്സാവാന്തരീക്ഷമാണിവിടെ. അവസാന ദിവസം പുഷ്കറിലെ സാധാരണ ജനങ്ങളും കർഷകരും മറ്റു കലാകാരന്മാരും പരമ്പരാഗത ആചാരപ്രകാരം പുഷ്കർ തടാകത്തിൽ പുണ്യ സ്നാനം ചെയ്യുന്നു. തുടർന്ന് അതിനടുത്തുള്ള രണ്ടായിരം വർഷം പഴക്കമുള്ള ബ്രഹ്മാവിന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹവും നേടിയശേഷമാണ് വീടുകളിലേക്ക് മടങ്ങുന്നത്. പുഷ്കർ മേളയിൽ സന്ദർശകർക്കാസ്വദിക്കാനായി ഒട്ടനവധി പരിപാടികളുണ്ട്- ആദിവാസി ഗോത്ര നൃത്തങ്ങൾ , നാടോടികളവതരിപ്പിക്കുന്ന സംഗീതം, ഒട്ടകങ്ങളുടെ നൃത്തങ്ങൾ, ഓട്ട മത്സരങ്ങൾ, കൊമ്പൻ മീശ മത്സരം..കൂടാതെ രാജസ്ഥാനി ഭക്ഷണശാലകൾ , മനോഹരമായ ആഭരണങ്ങളുടെയും ചിത്രങ്ങളുടെയും കച്ചവടം ഇവയെല്ലാം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നു. തലപ്പാവ് കെട്ടൽ , വടം വലി മത്സരം , പട്ടം പറത്തൽ തുടങ്ങിയ നിരവധി വെല്ലുവിളികൾ നിറഞ്ഞ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും കാണികൾക്കു ലഭിക്കുന്നു.

Related Topics

Share this story