Times Kerala

ചെ​ങ്കോട്ടയിൽ പതാക കെട്ടിയത് നടൻ ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷകർ

 
ചെ​ങ്കോട്ടയിൽ പതാക കെട്ടിയത് നടൻ ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷകർ

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയ സംഭവം വൻ വിവാദമാകുകയാണ്. ഇതിനിടെ പതാക ഉയർത്തിയത്​ ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷക സംഘടനകൾ​ ആരോപിച്ചു. ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങാണ്​ ഇത്തരമൊരു ആരോപണം ഉന്നയിച്ചു രംഗത്ത് എത്തിയത്. സിദ്ധു ബി.ജെ.പിയുടെ ഏജന്‍റാണെന്നും​ സണ്ണി ഡിയോൾ എം.പിക്കായി കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നതായും കർഷക സംഘടനകൾ ആരോപിക്കുന്നുണ്ട്​. കോൺഗ്രസ്​ എം.പി രൺവീത്​ സിങ്​ ബിട്ടുവും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്​.

Related Topics

Share this story