Times Kerala

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു

 
ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു

 

ന്യൂഡൽഹി :കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു . സിം​ഗു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരുക്കേറ്റതായാണ് ഡൽഹി പൊലീസ് പറയുന്നത്.

സംഘർഷത്തിൽ ഡൽഹി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരുക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്. 15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു .

Related Topics

Share this story