Times Kerala

വിവാഹ തലേന്ന് യുവാവിനു കിട്ടിയത് സഹോദരിയുടെ അശ്ലീല ചിത്രങ്ങൾ, അയച്ചത് മുൻ കാമുകൻ, വിവാഹ ദിവസം സഹോദരിയെ വെടിവെച്ചുകൊന്ന് സഹോദരൻ

 
വിവാഹ തലേന്ന് യുവാവിനു കിട്ടിയത് സഹോദരിയുടെ അശ്ലീല ചിത്രങ്ങൾ, അയച്ചത് മുൻ കാമുകൻ, വിവാഹ ദിവസം സഹോദരിയെ വെടിവെച്ചുകൊന്ന് സഹോദരൻ

ലക്നൗ; വിവാഹത്തലേന്ന് സ്വന്തം സഹോദരിയെ വെടിവെച്ചുകൊന്ന് സഹോദരനായ യുവാവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹേദരിയുടെ അശ്ലീല ചിത്രങ്ങൾ മുൻകാമുകൻ യുവാവിന് അയച്ചുകൊടുത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി. 19- കാരിയായ യുവതിയാണ് സഹോദരന്റെ കൈകൊണ്ടു ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയും ഇവരുടെ അടുത്ത ബന്ധുവായ യുവാവും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാർ ഈ ബന്ധത്തിനെ ശക്തമായി എതിർത്തതോടെ യുവതി മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. യുവതിയുടെ വിവാഹത്തിന്റെ തലേ ദിവസമാണ് മുൻകാമുകൻ നവവധുവിന്റെ സഹോദരന് യുവതിയുടെ അശ്ലീല ചിത്രങ്ങൾ അയച്ചത്. സഹോദരന് അയക്കുക കൂടാതെ ഇയാൾ പോൺ സൈറ്റുകളിലും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് കൊല്ലപ്പെട്ട യുവതിയുടെ മുൻകാമുകനായ കാസിമിനെതിരേയും പൊലീസ് കേസെടുത്തു.

Related Topics

Share this story