Times Kerala

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 
ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. ആറു മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ 25 പേർക്ക് വീതമാണ് പ്രവേശനം. കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല.

മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും.

അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റിൽ (www.keralamediaacademy.org) നിന്നു ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോkmanewmedia@gmail.comഎന്ന മെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് : 0484 2422275, 2422068, 0471 2726275

Related Topics

Share this story