Times Kerala

ആ നൊമ്പരക്കുറിപ്പ് കള്ളന്‍ കണ്ടില്ല, പക്ഷേ മുഖ്യമന്ത്രി കണ്ടു; കുഞ്ഞു ജെസ്റ്റിന് ഇനി പുത്തൻ സൈക്കിൾ ചവിട്ടാം

 
ആ നൊമ്പരക്കുറിപ്പ് കള്ളന്‍ കണ്ടില്ല, പക്ഷേ  മുഖ്യമന്ത്രി കണ്ടു; കുഞ്ഞു ജെസ്റ്റിന് ഇനി പുത്തൻ സൈക്കിൾ  ചവിട്ടാം

കോട്ടയം: കുഞ്ഞ് ജെസ്റ്റിന് പിറന്നാള്‍ സമ്മാനമായി വാങ്ങി നല്‍കിയ സൈക്കിള്‍ മോഷണം പോയിരുന്നു. അതുമായി ബന്ധപ്പെട്ട പിതാവ് ഒരു കുറിപ്പ് പങ്കുവെച്ചു. എന്നാൽ ആ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നെഞ്ചുപിളര്‍ത്തുന്ന ആ കുറിപ്പ് കള്ളന്‍ കണ്ടില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി. സൈക്കിള്‍ ജെസ്റ്റിന് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും. നിരവധി പേര്‍ ഫോണില്‍ വിളിച്ച്‌ സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു. തന്റെ മകന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന്, കൃത്യം മൂന്ന് മാസം മുന്‍പ് വാങ്ങി നല്‍കിയതായിരുന്നു ഈ സൈക്കിള്‍. അവന്‍ ഒന്ന് ഉരുട്ടി കൊതിതീരും മുന്‍പാണ് മോഷ്ടാവ് സൈക്കിളുമായി കടന്നത്. ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാള്‍ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കില്‍ മോഷ്ടിക്കാന്‍ ആരും മുതിരുമായിരുന്നില്ല.ആ നൊമ്പരക്കുറിപ്പ് കള്ളന്‍ കണ്ടില്ല, പക്ഷേ  മുഖ്യമന്ത്രി കണ്ടു; കുഞ്ഞു ജെസ്റ്റിന് ഇനി പുത്തൻ സൈക്കിൾ  ചവിട്ടാം

Related Topics

Share this story