Times Kerala

കോഴിക്കോട് റെയിൽവേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അട്ടിമറി ശ്രമം; പ്രതികളെ തേടി ആർപിഎഫ്

 
കോഴിക്കോട് റെയിൽവേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അട്ടിമറി ശ്രമം; പ്രതികളെ തേടി ആർപിഎഫ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ആര്‍.പി.എഫ് അന്വേഷണം ഊര്‍ജിതമാക്കി. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്നാണ് നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. ആര്‍.പി.എഫിനൊപ്പം കൊയിലാണ്ടി പൊലീസും സംഭവത്തിൽ അന്വേഷണം വിപുലമാക്കി.

Related Topics

Share this story