Times Kerala

‘ദേവി പ്രത്യക്ഷപ്പെട്ടു’, മുതലയെ ‘തൊട്ടു തൊഴുത് പ്രാർത്ഥന ‘, 50കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറൽ

 
‘ദേവി  പ്രത്യക്ഷപ്പെട്ടു’, മുതലയെ ‘തൊട്ടു തൊഴുത് പ്രാർത്ഥന ‘, 50കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറൽ

അഹമ്മദാബാദ്: മുതലയെ ശല്യപ്പെടുത്താന്‍ ശ്രമിച്ച 50കാരന്‍ കസ്റ്റഡിയില്‍. മറ്റുള്ളവരില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് 50കാരന്‍ മുതലയുടെ അടുത്ത് പോയത്. എന്നാൽ മുതലയെ തൊട്ട 50കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുതലയെ ഒന്നിലധികം തവണ തൊട്ടു തൊഴുത ശേഷം ആദരവ് അര്‍പ്പിക്കുകയും ചെയ്തു. ഗുജറാത്ത് വഡോദര ജില്ലയിലെ കാര്‍ജന്‍ തടാകത്തിലാണ് സംഭവം നടന്നത്.

അതെ സമയം ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് 50കാരനെതിരെ മുതലയെ ശല്യപ്പെടുത്തിയതിന് കേസെടുത്തത്. സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് പറഞ്ഞത് അനുസരിച്ചാണ് മുതലയെ തൊട്ടു തൊഴുതതെന്ന് ചോദ്യം ചെയ്യലില്‍ 50കാരന്‍ വെളുപ്പെടുത്തി . മുതലയുടെ പുറത്ത് ഇരിക്കുന്ന ദേവിയുടെ ചിത്രങ്ങള്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ മുതലയുടെ പുറത്ത് ഇരിക്കുന്ന ദേവിയാണ് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും 50കാരന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇയ്യാൾ കാഴ്ചക്കാരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച്‌ പങ്കജ് പട്ടേല്‍ മതിലില്‍ നിന്ന് ചാടി. തുടര്‍ന്ന് തടാകത്തിന്റെ അരികില്‍ എത്തി മുതലയെ ഒന്നിലധികം തവണ തൊട്ടു തൊഴുത് ആദരം അര്‍പ്പിക്കുകയും ചെയ്തു .

Related Topics

Share this story