Times Kerala

ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ കബളിപ്പിച്ച് തട്ടിയെടുത്തത് മൂ​ന്ന​ര​ല​ക്ഷം രൂ​പ; പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ തൊഴിലാളി പിടിയിൽ

 
ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ കബളിപ്പിച്ച്  തട്ടിയെടുത്തത് മൂ​ന്ന​ര​ല​ക്ഷം രൂ​പ; പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ തൊഴിലാളി പിടിയിൽ

പ​ത്ത​നം​തി​ട്ട: ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ ച​തി​ച്ച്‌ പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യെ പെ​രു​നാ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.പ​ത്ത​നം​തി​ട്ട ത​നി​മ ഹോ​ട്ട​ല്‍ ഉ​ട​മ കെ.​കെ. ന​വാ​സിന്റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോലീസ് കേസെടുത്തത് .ജി​ല്ല​യി​ല്‍ ആ​ന​വി​ര​ട്ടി എ​ന്ന സ്​​ഥ​ല​ത്ത് പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ണ്ണി മ​ത്താ​യി​യെ​യാ​ണ് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടത്തുനിന്ന്​ പെ​രു​നാ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ ക്വാ​റ​ന്‍​റീ​ന്‍ സെന്‍റ​റി​ലേ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത വ​ക​യി​ല്‍ ക​ട​യു​ട​മ​ക്ക്​ കി​ട്ടേ​ണ്ടി​യി​രു​ന്ന മൂ​ന്ന​ര​ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ത​ട്ടി​യെ​ടു​ത്ത​തി​നെ​തി​രെ നല്‍കിയ പ​രാ​തി​യി​ലാ​ണ് അറസ്​റ്റ്​. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

Related Topics

Share this story