Times Kerala

പൊലീസ് ബാരിക്കേഡുകള്‍ തകർത്ത്, ദേശീയ പതാകയേന്തി കര്‍ഷകര്‍ ഡൽഹിയിലേക്ക്; ഐതിഹാസിക ട്രാക്ടര്‍ പരേഡ് ഇന്ന്

 
പൊലീസ് ബാരിക്കേഡുകള്‍ തകർത്ത്, ദേശീയ പതാകയേന്തി കര്‍ഷകര്‍ ഡൽഹിയിലേക്ക്; ഐതിഹാസിക ട്രാക്ടര്‍ പരേഡ് ഇന്ന്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ പ്രതിഷേധത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിൽ കർഷകർ നടത്തുന്ന ഐതിഹാസിക ട്രാക്ടര്‍ പരേഡ് ഇന്ന്. റിപ്പബ്ലിക്ക് ദിനമായ ഇന്ന് ഡൽഹിയിൽ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പുരോഗമിക്കുകയാണ്. സിംഗു അതിര്‍ത്തിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ രരാജ്യതലസ്ഥാനത്തേക്ക് പ്രവേശിച്ചത്.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് എടുത്തു മാറ്റിയാണ് കര്‍ഷകര്‍ ട്രാക്ടറുകളിലും പതാകകള്‍ ഏന്തിയും റാലിയില്‍ പങ്കെടുക്കുന്നത്. പൊലീസ് സ്ഥാപിച്ച ട്രക്കുകളും കര്‍ഷകര്‍ മാറ്റി. 12 മണിയോടെയാണ് ട്രാക്ടര്‍ പരേഡ് തുടങ്ങുന്നത്. മൂന്ന് ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കും. ഒരു ട്രാക്ടറില്‍ നാല് പേര്‍ വരെയാണ് ഉണ്ടാവുക. വളണ്ടിയര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. രാജ്പഥില്‍ റിപ്ലബിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ തന്നെ ഡൽഹി അതിര്‍്ത്തികളില്‍ ട്രാക്ടര്‍റാലിക്ക് തുടക്കമാവും.സിംഗു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ട്രാക്ടര്‍ റാലിക്ക് അനുമതി. ദില്ലിയില്‍ വ്യാപക ഗതാഗത നിയന്ത്രണണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടമാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Topics

Share this story