Times Kerala

ദേശീയപാതയിലെ വാഹനാപകടം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

 
ദേശീയപാതയിലെ വാഹനാപകടം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തു​റ​വൂ​ർ: ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ട​ണ​ക്കാ​ട് സ്കൂ​ളി​ന് സ​മീ​പം​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​ച​ന്ത കാ​രാ​ളം​ത​റ സ​ന്തോ​ഷിന്റെ​ ഭാ​ര്യ ര​ശ്മി​യാ​ണ്​ (35) മ​രി​ച്ച​ത്. സ​ന്തോ​ഷ് അ​പ​ക​ട​ദി​വ​സം​ത​ന്നെ മ​രി​ച്ചി​രു​ന്നു. ദമ്പതികൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ പി​ക്അ​പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ​കാ​വി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ര​ശ്മി. ജോ​ലി ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ഴാ​ണ്​ അ​പ​ക​ടം. മ​ക്ക​ൾ: സ്വാ​തി, കാ​ശി​നാ​ഥ്.

Related Topics

Share this story