Times Kerala

കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളിക്കെതിരെ പ്രതിഷേധവുമായി സന്ദീപ് വാര്യര്‍

 
കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളിക്കെതിരെ പ്രതിഷേധവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ പ്രതിഷേധം. ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ മകള്‍ക്കൊപ്പമുള്ള ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ ചിത്രത്തിന് താഴെയാണ് അശ്ളീല കമന്റ്. അജ്‌നാസ് അജ്‌നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി നേതാക്കളായ സന്ദീപ് വാര്യരും പ്രകാശ് ബാബുവും രംഗത്തെത്തി.

സന്ദീപ് വാര്യരുടെ പോസ്റ്റ് വായിക്കാം…

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല .

Related Topics

Share this story