Times Kerala

പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിൻവലിക്കുന്നു; വാർത്തയുടെ സത്യാവസ്ഥ അറിയാം.!!

 
പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിൻവലിക്കുന്നു; വാർത്തയുടെ സത്യാവസ്ഥ അറിയാം.!!

ഡൽഹി: പഴയ അഞ്ച്, പത്ത്, നൂറ് രൂപ നോട്ടുകള്‍ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി റിസര്‍വ് ബാങ്ക്. നോട്ടുകള്‍ പിൻവലിക്കുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ 1000, 500 രൂപ നോട്ടുകള്‍ അസാദുവാക്കിയിരുന്നു. എന്നാല്‍, അഞ്ച്, പത്ത്, നൂറ് രൂപ നോട്ടുകള്‍ പിൻവലിച്ചിരുന്നില്ല. 2018 ല്‍ പത്ത് രൂപയുടെയും ഇരുപത് രൂപയുടെയും പുതിയ കറൻസികള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. പിന്നീട് 2019 ല്‍ 100 ന്റെ പുതിയ നോട്ടും ഇറക്കിയിരുന്നു.

Related Topics

Share this story