Times Kerala

രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

 
രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജൂനിയര്‍ എന്‍ടിആറിനെയും രാം ചരൺ തേജയെയും കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രൗദ്രം രണം രുദിര’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 13ന് പൂജ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. രാജമൗലി, ബാഹുബലിക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍.

“2021 ഒക്ടോബർ 13ന് അഗ്നിയുടെയും ജലത്തിന്റെയും തടുക്കാനാവാത്ത ശക്തിക്ക് സാക്ഷിയാകൂ…”എന്നാണ് ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും ഒരുമിച്ചുള്ള മാസ്സ് ചിത്രത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജമൗലിയുടെ ട്വീറ്റ്. സ്വാതന്ത്ര സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. 450 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധിപേർ ആര്‍ആര്‍ആറിന്റെ ഭാഗമാകുന്നുണ്ട്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ഡെയ്‌സി എഡ്ജര്‍ ജോണ്‍സ്, ആലിസണ്‍ ഡൂഡി, സമുദ്രക്കനി തുടങ്ങിയവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലായാണ് ആര്‍ആര്‍ആര്‍ ഒരുങ്ങുന്നത്.

Related Topics

Share this story