Times Kerala

പൊലീസിനെ കണ്ട് ഭയന്നോടിയ ചീട്ടുകളി സംഘാംഗം വീണ് മരിച്ചു

 
പൊലീസിനെ കണ്ട് ഭയന്നോടിയ ചീട്ടുകളി സംഘാംഗം വീണ് മരിച്ചു

പത്തനംതിട്ട: പൊലീസ് വരുന്നത് കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ വീണു മരിച്ചു. കൈപ്പട്ടൂർ സ്വദേശി വിനോദാണ് മരിച്ചത്. ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ ചീട്ടുകളി നടക്കുന്നതറിഞ്ഞെത്തിയ പോലീസിനെ കണ്ടാണ് സംഘം ചിതറി ഓടിയത്.സംഘത്തിലെ 4 പേരിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സമീപവാസിയാണ് റബർ തോട്ടത്തിൽ അബോധാവസ്ഥയിൽ വിനോദിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം ചീട്ടുകളി സംഘത്തിൽ വിനോദ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലെ ആളുകളിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി.

Related Topics

Share this story