Times Kerala

കോണ്‍ഗ്രസ് മുന്നണിയുടെ രാജസ്ഥാനാണ് നേമം ;എം.എം. ഹസന്‍

 
കോണ്‍ഗ്രസ് മുന്നണിയുടെ രാജസ്ഥാനാണ് നേമം  ;എം.എം. ഹസന്‍

നേമം: നേമം മണ്ഡലത്തില്‍ ഇത്തവണ അത്ഭുതങ്ങള്‍ നടക്കുമെന്ന്  എം.എം. ഹസന്‍. നേമം ബിജെപിയുടെ ഗുജറാത്തല്ല. കോണ്‍ഗ്രസിന്റെ രാജസ്ഥാനാണെന്നും അദ്ദേഹം   വെളിപ്പെടുത്തി .

അതേസമയം, സോളാര്‍ കേസ് സിബിഐ സംഘത്തിന്  വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയെന്ന് എം.എം. ഹസന്‍ വ്യക്‌തമാക്കി .

സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് സിപിഐഎം അധികാരത്തില്‍ എത്തിയതെന്നും അറിയിച്ചു .

 അത് വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . പെരിയ, ഷുഹൈബ് കേസുകള്‍ സിബിഐ സംഘത്തിന്  വിട്ടാല്‍  പിണറായി വിജയൻ  പ്രതിയാകുമെന്നും അദ്ദേഹം  അറിയിച്ചു .

Related Topics

Share this story