Times Kerala

സോളാര്‍ കേസ്;സിബിഐ സംഘത്തിന്  വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്നെന്ന്  രമേശ് ചെന്നിത്തല

 
സോളാര്‍ കേസ്;സിബിഐ സംഘത്തിന്  വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്നെന്ന്  രമേശ് ചെന്നിത്തല

തിരുവനന്തപുരം :  സോളാര്‍ കേസ് സിബിഐ സംഘത്തിന്  വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്നെന്ന്  രമേശ് ചെന്നിത്തല.

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി . ഏത് അന്വേഷണത്തെയും യുഡിഎഫ് മുന്നണി  ഒറ്റക്കെട്ടായി നേരിട്ടുമെന്നും അറിയിച്ചു .

ജനങ്ങള്‍ വിഡ്ഡികളാണെന്ന് എല്‍ഡിഎഫ് മുന്നണി  കരുതരുതെന്നും അദ്ദേഹം  അറിയിച്ചു . ഇരകള്‍ നേരിട്ട് ആവശ്യപ്പെട്ട കേസുകളില്‍ പോലും സിബിഐ അന്വേഷണത്തെ എതിര്‍ത്ത പിണറായിക്ക് ഇപ്പോള്‍ സിബിഐയോട് പ്രേമം എവിടെ നിന്ന് ഉണ്ടായിയെന്നും അദ്ദേഹം ചോദിച്ചു .

Related Topics

Share this story