Times Kerala

റെയ്‌ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണം, സുവിശേഷ പ്രഭാഷകൻ പോള്‍ ദിനകരനോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്

 
റെയ്‌ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണം,  സുവിശേഷ പ്രഭാഷകൻ പോള്‍ ദിനകരനോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്

ചെന്നൈ: പ്രമുഖ സുവിശേഷ പ്രഭാഷകനായ പോള്‍ ദിനകരനോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിൽ പോൾ ദിനകാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശലയില്‍ നിന്ന് അഞ്ചു കിലോ സ്വര്‍ണം റെയ്ഡില്‍ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായിനടന്ന റെയ്ഡിനൊടുവിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. ചോദ്യം ചെയ്യലിനായി ചെന്നൈയിലെ ആദായ നികുതി വകുപ്പ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Related Topics

Share this story