Times Kerala

എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍; ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിൽ

 
എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍; ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിൽ

മുംബൈ :എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തും.

എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരണമെന്ന ആവശ്യം മാണി സി. കാപ്പന്‍ ശരദ് പവാറിനെ അറിയിക്കും. യുഡിഎഫ് ഏഴ് നിയമസഭാ സീറ്റുകളും ഒരു രാജ്യസഭ സീറ്റും എന്‍സിപിക്ക് വാഗ്ദാനം ചെയ്തിരുന്നു.

Related Topics

Share this story