Times Kerala

ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ.! ഇതുവരെ കൊണ്ട് കോവിഡ് വാക്സിൻ നൽകിയത് 16 ലക്ഷത്തിലധികം പേര്‍ക്ക്

 
ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ.! ഇതുവരെ കൊണ്ട് കോവിഡ് വാക്സിൻ നൽകിയത് 16 ലക്ഷത്തിലധികം പേര്‍ക്ക്

ന്യൂഡല്‍ഹി: വെറും ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് പത്തു ലക്ഷത്തിലധകം പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്ത് വാക്‌സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യയില്‍ വാക്‌സിനെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം, 18 ദിവസം കൊണ്ടാണ് യുകെ പത്തു ലക്ഷം പേര്‍ക്ക് വാക്സിൻ നൽകിയത്. അമേരിക്കയാകട്ടെ പത്തു ദിവസവുമെടുത്തു. എന്നാല്‍ വെറും ആറു ദിവസംകൊണ്ടാണ് ഇന്ത്യ പത്തു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പെടുത്തതെന്നു ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരി 24 രാവിലെ എട്ടു മണി വരെ 15,82,201 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,512 സെക്ഷനുകളിലായി 1,91,609 പേര്‍ വാക്‌സിനേഷന്‍ നല്‍കി.ഇതുവരെ 27,920 സെക്ഷനുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Topics

Share this story