Times Kerala

424 പവൻ സ്വർണാഭരണങ്ങളും 2.97 കോടി രൂപയും ഭാര്യക്ക് തിരിച്ചു നൽകണം , കൂടാതെ പ്രതിമാസം ചെലവിന് 70,000 രൂപയും നൽകണം; ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനം എന്ന യുവതിയുടെ പരാതിയിൽ കോടതി വിധി ഇങ്ങനെ…

ഇരിങ്ങാലക്കുട: ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നിരന്തരം പീഡനം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കോടതിയുടെ നിർണായക വിധി. 424 പവൻ സ്വർണാഭരണങ്ങളും 2.97 കോടി രൂപയും ഭാര്യക്ക് തിരിച്ചു നൽകാൻ കോടതി വിധി. പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽ നിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്നുമാണ് കോടതി വിധിച്ചത്.

ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതിയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ പരാതി നൽകിയത്. ഭർത്താവ് വിദ്യാഭ്യാസച്ചെലവിനും വീട്‌ വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടിൽ നിന്നു കൈപ്പറ്റിയ സംഖ്യ അടക്കം 2,97,85,000 രൂപയാണ് തിരിച്ചു നൽകാൻ കോടതി വിധിച്ചത്.

2012 മേയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെനന്നായിരുന്നു യുവതിയുടെ പരാതിയി.

Related Topics

Share this story