Times Kerala

രണ്ട് തവണ എംഎല്‍എമാരായവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന നയം സിപിഐഎം മാറ്റിവയ്ക്കും

 
രണ്ട് തവണ എംഎല്‍എമാരായവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന നയം സിപിഐഎം മാറ്റിവയ്ക്കും

തിരുവനന്തപുരം :തിരഞ്ഞെടുപ്പിൽ രണ്ട് തവണ എംഎല്‍എമാരായവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന നയം ചില നേതാക്കളുടെ കാര്യത്തില്‍ സിപിഐഎം മാറ്റിവയ്ക്കും. മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമാകും ഇളവ്. ഭരണം കിട്ടിയാല്‍ പരിചയസമ്പന്നര്‍ സര്‍ക്കാരിലുണ്ടാവണമെന്നാണ് സിപിഐഎം നിലപാട്.

ഒന്നോ രണ്ടോ മന്ത്രിമാരൊഴികെ മറ്റുള്ളവര്‍ വീണ്ടും മത്സര രംഗത്തുണ്ടാവും. സിപിഐഎമ്മിന്റെ രണ്ട് ടേം മാനദണ്ഡം ഇവര്‍ക്ക് ബാധകമാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും ജനവിധി തേടും.

കോടിയേരി ബാലകൃഷ്ണന്‍ മത്സര സന്നദ്ധത പ്രകടിപ്പിച്ചാല്‍ എ. എന്‍. ഷംസീറിന് തലശേരി വിട്ടുകൊടുക്കേണ്ടി വരും. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ , ടി.പി.രാമകൃഷ്ണന്‍, കെ. ടി. ജലീല്‍, എ.സി. മൊയ്തീന്‍, എം. എം. മണി, കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ വീണ്ടും ജനവിധി തേടിയേക്കും.

Related Topics

Share this story