Times Kerala

തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉദുമ എംഎൽഎയുടെ ഭീഷണിപെടുത്തിയെന്ന് പരാതിയിൽ പ്രിസൈഡിംഗ് ഓഫീസറോട് നേരിട്ട് ഹാജരാകാൻ ജില്ല കളക്ടറുടെ നിർദേശം

 
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉദുമ എംഎൽഎയുടെ ഭീഷണിപെടുത്തിയെന്ന് പരാതിയിൽ പ്രിസൈഡിംഗ് ഓഫീസറോട് നേരിട്ട് ഹാജരാകാൻ ജില്ല കളക്ടറുടെ നിർദേശം

 

കാസർഗോഡ് :തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രിസൈഡിംഗ് ഓഫീസറോട് നേരിട്ട് ഹാജരാകാൻ ജില്ല കളക്ടറുടെ നിർദേശം. കാർഷിക സർവകലാശാല അധ്യാപകൻ ഡോ.ശ്രീകുമാറിനോട് തിങ്കളാഴ്ച നേരിട്ട് ഹാജരാവാനാണ് കാസർക്കോട് കളക്ടർ ആവശ്യപ്പെട്ടിരിക്കന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ പള്ളിക്കര പഞ്ചായത്തിലെ ചെർക്കപാറ കിഴക്കെഭാഗം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ ബൂത്തിൽ വെച്ചാണ് ഉദുമ എംഎൽഎയായ കെ.കുഞ്ഞിരാമൻ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിനെ ചൊല്ലിയായിരുന്നു എംഎൽഎയുടെ ഭീഷണി.

Related Topics

Share this story