Times Kerala

ആലപ്പുഴ ജില്ലയിൽ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും

 
ആലപ്പുഴ ജില്ലയിൽ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ധന സഹായ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.

60 ദിവസത്തിന് മുകളിൽ പ്രായമുള്ള കോഴി താറാവ് എന്നിവയ്ക്ക് 200 രൂപയും 60 ദിവസത്തിന് താഴെയുള്ളതിന് 100 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം. ഈ തുക നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്നാണ് കർഷകരുടെ പരാതി.

Related Topics

Share this story