Times Kerala

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ 100 കി. ​മീ​റ്റ​ർ ട്രാ​ക്ട​ർ റാ​ലി നടത്തുമെന്ന് കർഷകർ, ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭിച്ചു

 
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ 100 കി. ​മീ​റ്റ​ർ ട്രാ​ക്ട​ർ റാ​ലി നടത്തുമെന്ന് കർഷകർ, ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭിച്ചു

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര സർക്കാരിന്റെ വി​വാ​ദ കാ​ർ​ഷി​ക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ട് സമരം ചെയ്യുന്ന കർഷകർ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ 100 കിലോ മീറ്റർ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്ന് റിപ്പോർട്ട്. ട്രാ​ക്ട​ർ റാ​ലി​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ർ​ഷ​ക​രു​ടെ ഈ പ്ര​ഖ്യാ​പ​നം. ക​ർ​ഷ​ക നേ​താ​വ് അ​ഭി​മ​ന്യു കോ​ഹ​ർ പ​റ​ഞ്ഞ​ത് ട്രാ​ക്ട​ർ റാ​ലി​ക​ൾ ഡ​ൽ​ഹി​യി​ലെ അ​തി​ർ​ത്തി പോ​യി​ന്‍റു​ക​ളാ​യ ഗാ​സി​പൂ​ർ, സി​ങ്കു, തി​ക്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്. എ​ന്നാ​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്താ​ൻ ത​ങ്ങ​ൾ പ്ര​ത്യേ​ക വ​ഴി​യൊ​ന്നും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പറയുന്നത്.
ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​യു​ധ സേ​ന​യു​ടെ പ​രേ​ഡി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ൾ ട്രാ​ക്ട​ർ റാ​ലി​യും ന​ട​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Related Topics

Share this story