Times Kerala

ഭർത്താവിന്റെ ഫോണിൽ യുവതിയുടെ ചിത്രം.! പ്രകോപിതയായ ഭാര്യ യുവാവിനെ കുത്തിവീഴ്ത്തി; ഒടുവിൽ വൻ ട്വിസ്റ്റ്

 
ഭർത്താവിന്റെ ഫോണിൽ യുവതിയുടെ ചിത്രം.! പ്രകോപിതയായ ഭാര്യ യുവാവിനെ കുത്തിവീഴ്ത്തി; ഒടുവിൽ വൻ ട്വിസ്റ്റ്

മെക്സിക്കോ: ഭർത്താവിന്റെ ഫോണിൽ മറ്റൊരു സ്ത്രീയുടെ ചിത്രം കണ്ടതിൽ പ്രകോപിതയായ യുവതി ഭർത്താവിനെ കത്തി കൊണ്ട് കുത്തി വീഴ്ത്തി. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ജുവാൻ എന്ന യുവാവിനെയാണ് ഇദ്ദേഹത്തിന്റെ ഭാര്യയായ ലിയോനോര എൻ എന്ന യുവതി കുത്തിപ്പരിക്കേൽപ്പിച്ചത്. അതേസമയം, ജുവാൻ ഫോണിൽ സൂക്ഷിച്ചിരുന്നത് തന്റെ ഭാര്യയുടെ ചിത്രം തന്നെയായിരുന്നു എന്നാണു റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് ഇരുവരും ഡേറ്റിംഗ് നടത്തുന്ന വിലയിലുള്ള ചിത്രമായിരുന്നു ഇത്. ചിത്രത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഡിജിറ്റൽ ഫോർമാറ്റിലാക്കി ഫോണിൽ സൂക്ഷിക്കുകയാണ് ഭർത്താവ് ചെയ്തത്. ഭർത്താവിന്റെ ഭാഗം കേൾക്കാൻ നിൽക്കാതെയാണ് ഭാര്യയുടെ പൊടുന്നനെയുള്ള ആക്രമണം. തന്റെ ശരീരത്തിൽ തറച്ച കത്തി വലിച്ചൂരിയ ശേഷമാണ് ഭർത്താവിന് ആ ചിത്രം ആരുടെതെന്ന് പറയാൻ സാധിച്ചത്. മെക്സിക്കോയിലെ സൊനോര എന്ന സ്ഥലത്താണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ ഇക്കഴിഞ്ഞ ദിവസമാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Topics

Share this story