Times Kerala

നരേന്ദ്രമോദിയെ അഭിനന്ദിച്ചതിന് വ്യവസായിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം :കുവൈത്തില്‍ മലയാളി പിടിയിലായി

 
നരേന്ദ്രമോദിയെ അഭിനന്ദിച്ചതിന് വ്യവസായിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം :കുവൈത്തില്‍ മലയാളി പിടിയിലായി

കുവൈത്ത് : സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ ചുവയുള്ള മോശം പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനെ അഭിനന്ദിച്ച് കൊണ്ട് ഒരു പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസങ്ങളിൽ പത്ര പ്രസ്താവന നടത്തിയിരുന്നു.ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് ഈ മാസം 25ന് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.ഇതിനു പുറമെ ഉടമക്കെതിരെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു. കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരുന്നു.

Related Topics

Share this story