Times Kerala

മൂവാറ്റുപുഴയിൽ നിന്നും കൊല്ലത്ത് എത്തി, പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി അതിക്രമിച്ചു കയറി, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി പ്രിൻസ് പീറ്ററിനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പഠനത്തിനായി രക്ഷിതാക്കൾ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ സാമൂഹ്യ മാധ്യമം വഴിയാണ് പെൺകുട്ടി പ്രതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും കണ്ണനല്ലൂരിൽ എത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിഐ വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story